ഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പ് ഈ വര്‍ഷാവസാനം നടക്കുമെന്ന അഭ്യൂഹങ്ങളോട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെന്ന് ആവശ്യപ്പെടുമ്പോഴും അതിനായി ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കില്ലെന്ന് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
2019 മേയിലാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഈ വര്‍ഷം അവസാനത്തോടെ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്സഭ തിരഞ്ഞെടുപ്പ് നടത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരത്തിലൊരു സാധ്യതയേ ഇല്ലെന്ന് അരുണ്‍ ജയ്റ്റ്ലി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പുകള്‍ നീട്ടിവച്ച് ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള സാധ്യതയും ജയ്റ്റ്ലി തള്ളിക്കളഞ്ഞു. അങ്ങനെയെന്തെങ്കിലും ചെയ്യണമെങ്കില്‍ ഭരണഘടനയില്‍ മാറ്റം വരുത്തേണ്ടിവരും. ഭരണഘടന വ്യത്യാസം വരുത്താതെ നിയമസഭ -ലോക്സഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ കഴിയില്ലെന്നും ജയ്റ്റ്ലി പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനെ പ്രതിപക്ഷ കക്ഷികള്‍ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും ജയ്റ്റ്ലി വ്യക്തമാക്കി. ചെലവുകള്‍ കുറയ്ക്കുന്നതിനും ഏകീകരിക്കുന്നതിനുമായി തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അടക്കമുള്ള തീരുമാനം.
പ്രസിഡന്റ് റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ച് നടത്തുന്നതാണ് നല്ലതെന്ന അഭിപ്രായം പങ്കുവച്ചിരുന്നു.
Discussion about this post