തിരുവനന്തപുരം: സി. ദിവാകരനെ തോല്പിക്കാന് സിപിഐ ശ്രമിച്ചുവെന്ന് സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ വിമര്‍ശനം. സി ദിവാകരനെ തോല്പിക്കാന് സിപിഐ നീക്കം നടത്തി. ജില്ല നേതാക്കള്‍ ദിവാകരനെതിരെ രഹസ്യ യോഗം ചേര്‍ന്നു. ഇതേ തുടര്‍ന്ന് ദിവാകരന് സിപിഎം സഹായം തേടി എന്നിങ്ങനെ ആണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.
സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്. അനില്‍ അടക്കം നേരിട്ട് ഇടപെട്ടുവെന്നും ആരോപണം ഉയര്‍ന്നു. നെടുമങ്ങാട് ഏരിയ കമ്മിറ്റിയില്‍നിന്നുളള അംഗങ്ങളാണ് വിമര്‍ശനം ഉന്നയിച്ചത്.
Discussion about this post