ബെംഗളുരു: കര്‍ണ്ണാടകയില്‍ ആവേശം വിതച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി. രണ്ട് ലക്ഷം പേരാണ് മോദിയുടെ ഈ വര്‍ഷത്തെ ആദ്യ റാലിക്ക് എത്തിയത്. കോണ്‍ഗ്രസ് ഭരണത്തിനതിരെ ആഞ്ഞടിച്ച മോദി പഞ്ച് ഡയലോഗുകളിലൂടെ കയ്യടി നേടി. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ കോണ്‍ഗ്രസ്സിന് സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ണ്ണാടകയില്‍ നിന്ന പുറത്തുപോകാനുള്ള സമയം കേണ്ഗ്രസ്സിന് അടുത്തിരിക്കയാണെന്നും മോദി പറഞ്ഞു.
സിദ്ധരാമയ്യ ഭരണത്തില്‍ മാഫിയകളുടെ നഗ്ന നൃത്തമാണ് നടക്കുന്നത്. പത്ത് ശതമാനം കമ്മീഷന് ഗവണ്മെന്റ് എന്നാണ് മോദി സിദ്ധരാമയ്യ ഭരണത്തെ കളിയാക്കിയത്.
കര്‍ണ്ണാടകയെ വികസനത്തിന്റെ പാതയില്‍ നയിക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നാണ് മോദി പറഞ്ഞത്. കര്‍ണ്ണാടകത്തില്‍ അധികാരത്തിലെത്തിയാല്‍ മികച്ച റോഡുകളും പുതിയ ട്രെയിനുകളും അനുവദിക്കുമെന്നാണ് മോദിയുടെ വാഗ്ദാനം.
കര്‍ണ്ണാടകയ്ക്ക് നല്കിയ പണം ജനങ്ങളിലേക്കെത്തിയില്ല. സംസ്ഥാന വികസനത്തെക്കാളും സ്വന്തം കാര്യങ്ങള്‍ക്കാണ് സര്‍ക്കാരുകള്‍ പ്രാധാന്യം നല്‍കുന്നതെന്നും മോദി പറഞ്ഞു. കര്‍ണ്ണാടക സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒന്നിച്ചാല്‍ മാത്രമേ വികസനം കൈവരിക്കാന്‍ സാധിക്കയുള്ളുവെന്നും മോദി അഭിപ്രായപ്പെട്ടു.ലോകം പറയുന്നത് എളുപ്പത്തിലുള്ള വികസനത്തെ കുറിച്ചാണ്. എന്നാണ് കര്‍ണാടക പറയുന്നത് എളുപ്പത്തില്‍ എങ്ങനെ കൊലപാതകം ചെയ്യാമെന്നാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ മരണത്തിന്റെ പാതയിലാണ് കര്‍ണാടകയിലെന്നും മോദി പറഞ്ഞു.
Discussion about this post