കോദാർനാഥ്: കേദാർനാഥ് തീർത്ഥാടകരുമായി സഞ്ചരിച്ച ഹെലികോപ്ടർ അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ലാൻഡിംഗിന് തെ്ാട്ടുമുൻപ് നിയന്ത്രണം വിട്ട ഹെലികോപ്ടർ തകർന്നടിയുന്ന ഘട്ടം വരെ എത്തിയെങ്കിലും രക്ഷപ്പെട്ടത് പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് മാത്രം. ഹെലിപാഡിൽ നിന്ന് കുറച്ചുമാറി അപകടകരമായ രീതിയിൽ ഹെലികോപ്ടർ ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
കോപ്റ്ററിന്റെ ടെയിൻ റോട്ടറിൽ ഉണ്ടായ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കെസ്ട്രൽ ഏവിയേഷൻ കമ്പനിയുടേതാണ് കോപ്റ്റർ. ആറ് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. സിആർസി ഹെലിപാഡിൽ നിന്നും കേദാർനാഥിലേക്ക് തീർത്ഥാടകരുമായി എത്തിയപ്പോഴാണ് സംഭവം.










