തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ യാത്രാ വിലക്ക് സ്ഥിരീകരിച്ച് ബിനീഷ് കോടിയേരി രംഗത്തെത്തി. 13 കോടി രൂപയുടെ കേസില്ലെന്നും ഒരു കോടി 72 ലക്ഷം രൂപയുടെ തര്‍ക്കം മാത്രമേ ഉള്ളുവെന്നും ബിനീഷ് കോടിയേരി പറഞ്ഞു.യാത്ര വിലക്ക് നീക്കുന്നതിന് അടുത്തയാവ്ച അപ്പീല്‍ നല്‍കും.
ബിനോയ് അവിടെ കിടക്കട്ടെ. നാട്ടില്‍ വന്നിട്ട് പ്രത്യേക ആവശ്യമില്ലെന്നും സഹോദരന് ബിനീഷ് വ്യക്തമാക്കി.ഞങ്ങള്‍ ചെയ്യുന്നതിനൊക്കെ ഞങ്ങള്‍ മാത്രമാണ് ഉത്തരവാദിത്തം. എന്തിനാണ് അച്ഛനെ കേസില്‍ വലിച്ചിഴക്കുന്നതെന്നും ബിനീഷ് ചോദിച്ചു. അതിന്റെ കാരണമെന്തെന്ന് തനിക്ക് അറിയാമെന്നും ബിനീഷ് പറഞ്ഞു. ഞാനെന്തെങ്കിലും ചെയ്താല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എങ്ങനെ ഉത്തരവാദിയാകുമെന്നും ബിനീഷ് കോടിയേരി ചോദിച്ചു.
സമ്മേളനകാലമായതിനാല്‍ ഉയര്‍ത്തി കൊണ്ടുവരുന്ന വിഷയമാണ് ഇതെന്നും ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post