ഡല്‍ഹി: രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് തനിക്കെതിരേ ഭീഷണിയുണ്ടായതെന്നും കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മില്‍ ഏറെനാള്‍ സൗഹൃദം പറ്റില്ലെന്നും ജേക്കബ് തോമസ് . സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച സംഭവത്തിലാണ് ജേക്കബ് തോമസിന്റെ പ്രതികരണം.
അഴിമതി നടത്തുന്നവര്‍ക്ക് അതിനെ എതിര്‍ക്കുന്നവരുമായി ഒന്നിച്ചുപോകാന്‍ കഴിയില്ല. രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് എനിക്കെതിരേ ഭീഷണിയുണ്ടായത്. അഴിമതിയെകുറിച്ച് പറയുന്നവര്‍ക്കു സംരക്ഷണം ലഭിക്കുന്നതിനാണ് കോടതിയെ സമീപിച്ചത്. കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മില്‍ ഏറെനാള്‍ സൗഹൃദം പറ്റില്ല. അഴിമതിയില്ല എന്നു സാധാരണക്കാര്‍ക്കു കാണാന്‍ പറ്റണം. കേരളത്തിലെ വിസില്‍ബ്ലോവര്‍ നയം പുനസ്ഥാപിക്കണം
-ജേക്കബ് തോമസ്
വിസില്‍ ബ്ലോവര്‍ നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ടു ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി മാര്‍ച്ച് ആദ്യം പരിഗണിക്കാനായി ഹര്‍ജി മാറ്റി.
അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവരുന്നവരെ വേട്ടയാടുന്നതു തടയാനുള്ള വിസില്‍ ബ്ലോവര്‍ സംരക്ഷണ നിയമപ്രകാരം തനിക്കു സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് 2010ല്‍ ജേക്കബ് തോമസ് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ഉപഹര്‍ജിയുമായാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. താന്‍ കേരളത്തില്‍ സുരക്ഷിതനല്ലെന്നും സുരക്ഷിതമായ സ്ഥലത്ത് പോസ്റ്റിംഗ് നല്‍കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് 2017 ഫെബ്രുവരി 27നു പ്രധാനമന്ത്രിയുടെ ഓഫീസിന് നിവേദനം നല്‍കിയിരുന്നു. ഇതിന്‍മേല്‍ സ്വീകരിച്ച നടപടി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post