ഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ ആധാറിനെ പിന്തുണച്ച് സുപ്രിം കോടതി. ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്’ എന്ന ആശയത്തില്‍ എന്താണ് തെറ്റെന്ന് സുപ്രിം കോടതി ചോദിച്ചു.
ആധാറിനെതിരെ മമത ബാനര്‍ജി നേതൃത്വം നല്കുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആധാര്‍ സംബന്ധിച്ചതെല്ലാം അസംബന്ധം ആണെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ബംഗാളിന് വേണ്ടി അഭിഭാഷകന് കപില്‍ സിബലാണ് ഹാജരായത്.
ഇന്ത്യക്കാര്‍ എന്നതില്‍ എല്ലാവരും അഭിമാനിക്കുന്നു. എന്നാല്‍ അതിന് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധമില്ലെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ വാദിച്ചു. രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുമെന്ന് പറയുന്നില്ല പക്ഷെ ആധാര്‍ സ്വകാര്യത ഇല്ലാതാക്കുമെന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നായിരുന്നു സിബലിന്റെ വാദം
Discussion about this post