പ്രത്യക്ഷ നികുതി വരുമാനത്തില്‍ പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കൈവരിച്ച് കേന്ദ്ര സര്‍ക്കാര്‍. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി വരെ ആദായ നികുതി വരവ് ഉള്‍പ്പടെയുള്ള മൊത്തം പ്രത്യക്ഷ നികുതി വരുമാനം 695,000 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷംഇതേ കാലയളവിനെ അപേക്ഷിച്ചു 19.3 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2017 18 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 18.3 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. പത്തു മാസത്തിനിടയില്‍ തന്നെ പ്രതീക്ഷയെ കവച്ചു വയ്ക്കുന്ന നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ സാമ്പത്തീക വ്യവസ്ഥയ്ക്ക് കരുത്തു പകരും.
കഴിഞ്ഞ തവണ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ 14 15 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞത്. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച നടപ്പ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രത്യക്ഷ നികുതി വരുമാനം 10 ലക്ഷം കോടി കവിയുമെന്ന് കണക്കാക്കുന്നു.
കോര്‍പറേറ് ആദായ നികുതിയില്‍ 19 .2 ശതമാനവും വ്യക്തിഗത ആദായ നികുതി വരവില്‍ 18 .6 ശതമാനവും വളര്‍ച്ച ഇതുവരെ രേഖപെടുത്തിയിട്ടുണ്ട്.
Discussion about this post