ദുബായ് : സര്‍ക്കാര്‍ പദ്ധതികളിലൂടെയുള്ള സഹായം ആധാര്‍ അധിഷ്ഠിതമാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലാഭിച്ചത് 56,000 കോടി രൂപയെന്നു പ്രധാനമന്ത്രി . രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയില്‍ സാങ്കേതികവിദ്യയ്ക്കു വികസനത്തിലുള്ള പങ്കിന് ഉദാഹരണം ചൂണ്ടിക്കാട്ടുകയായിരുന്നു പ്രധാനമന്ത്രി. നാന്നൂറോളം പദ്ധതികളിലാണ് സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഇന്ത്യയില്‍ ജിഎസ്ടി നടപ്പാക്കാനായതു സാങ്കേതികവിദ്യയുടെ സഹായം കൊണ്ടുമാത്രമാണ്.
സര്‍ക്കാര്‍ തുടക്കം കുറിച്ച ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് (ജെം) പദ്ധതി വഴി ചുരുങ്ങിയ കാലത്തിനിടെ 4500 കോടി രൂപയുടെ ഇടപാടുകള്‍ നടന്നു. അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള പദ്ധതിയാണിതെന്നും മോദി പറഞ്ഞു.
Discussion about this post