ഡല്‍ഹി: എല്‍നിനോ പ്രതിഭാസം രാജ്യത്തെ വരള്‍ച്ചയിലേക്ക് എത്തിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് ഭീഷണിയായിത്തീര്‍ന്നേക്കാവുന്ന എല്‍നിനോ പ്രതിഭാസം കൂടുതല്‍ ശക്തമാകുന്നുവെന്നാണ് ദേശീയ കാലാവസ്ഥാവിഭാഗം ഡയറക്ടര്‍ ഡി.എസ്. പൈ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ മധ്യമേഖലകളിലും വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലും മഴയില്‍ കുറവുണ്ടാക്കുമെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 93 ശതമാനം മഴമാത്രമേ ഉണ്ടാകുകയുള്ളൂവെന്നായിരുന്നു പ്രവചനം. എന്നാല്‍, 88 ശതമാനം വരെ ആയേക്കാമെന്നും പൈ സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയും അതേസമയം കാലവര്‍ഷം ഇത്തവണ വൈകാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
്പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയാകും എല്‍നിനോ പ്രതിഭാസം ഏറ്റവും രൂക്ഷമായി ബാധിക്കുക. കാലവര്‍ഷത്തില്‍ കുറവുണ്ടാകുമെന്ന മുന്നറിയിപ്പ് സംസ്ഥാനസര്‍ക്കാറിനെ അറിയിച്ചതായി കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെ കാര്യമില്ലെന്നും മഴയിലുണ്ടാകുന്ന കുറവിനെ നേരിടാന്‍ നടപടി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്‌ക്കൊപ്പം ഭക്ഷ്യവസ്തുക്കളുടെ വന്‍ വിലക്കയറ്റത്തിനും ഇത് ഇടയാക്കിയേക്കും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 96 മുതല്‍ 104 ശതമാനം വരെ മഴ ലഭിച്ചാല്‍ സാധാരണതോതിലുള്ള മഴ ലഭ്യതയായാണ് കണക്കാക്കുന്നത്.അഞ്ച് വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വരള്‍ച്ചയായിരുന്നു 2014 ല്‍ ഉണ്ടായ 12 ശതമാനം മഴക്കുറവ്.
കൃഷിയിറക്കല്‍ മുതല്‍ വിളവെടുപ്പിനെ വരെ ഈ മഴ ദൗര്‍ലഭ്യം സാരമായി ബാധിച്ചു. 2002, 2004, 2009 വര്‍ഷങ്ങളിലാണ് ഇതിനുമുമ്പ് കാലവര്‍ഷത്തെ എല്‍നിനോ ദോഷകരമായി ബാധിച്ചത്. ഇതില്‍ 2009ല്‍ രാജ്യത്തുണ്ടായത് നാല് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ വരള്‍ച്ചയായിരുന്നു. ആ വര്‍ഷം ഭക്ഷ്യ വസ്തുക്കള്‍ക്ക് 20 ശതമാനം വരെ വില കൂടുകയും ചെയ്യ്തു.
Discussion about this post