ഡല്‍ഹി: അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഫോര്‍ഡ് ഫൗണ്ടേഷനും കേന്ദ്രസര്‍ക്കാറിന്റെ നീരീക്ഷണപ്പട്ടികയില്‍. രാജ്യതാത്പര്യങ്ങള്ക്കും സുരക്ഷയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് ആഭ്യന്തരമന്ത്രാലയം ഫോര്‍ഡ് ഫൗണ്ടേഷനെയും നീരീക്ഷിക്കുന്ന സംഘടനകളുടെ പട്ടിയില്പ്പെടുത്തിയത്. വാര്‍ഷികറിപ്പോര്‍ട്ടും ബാലന്‍സ് ഷീറ്റും കൃത്യമായി നല്‍കുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പരിസ്ഥിതിസംഘടനയായ ഗ്രീന്‍ പീസിനും സര്‍ക്കാര്‍ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഫൗണ്ടേഷന് നല്കുന്ന സംഭാവനകള്‍ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശം.
വിദേശ സംഭാവന നിയന്ത്രണപ്രകാരമാണ് പരിശോധന നടത്തേണ്ടത്. സംഘടന നല്കുന്ന സംഭാവനകളെക്കുറിച്ച് ആഭ്യന്തമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശവും നല്കി. ഇന്ത്യയിലെ വിവിധ സംഘടനകള്‍ക്ക് ഫൗണ്ടേഷന് നല്കിയ 50 ലക്ഷം ഡോളര്‍ വരുന്ന സംഭാവനകള്‍ ആഭ്യന്തരമന്ത്രാലയം തടഞ്ഞുവെച്ചതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post