തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിരക്കുവര്‍ധന പര്യാപ്തമല്ല എന്നു കുറ്റപ്പെടുത്തിയാണു ബസുടമകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്. മിനിമം നിരക്ക് പത്ത് രൂപയാക്കണം, വിദ്യാര്‍ത്ഥി നിരക്ക് കൂട്ടണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍
സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇന്നുമുതല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഓപ്പറേഷന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ യൂണിറ്റ് അധികാരികള്‍ക്കു ഇതുസംബന്ധിച്ചു കത്ത് നല്കി.
Discussion about this post