കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് മൗനം പാലിക്കുന്ന കേരളത്തിലെ എഴുത്തുകാരെയും സാംസ്ക്കാരിക നായകരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡോ, വയലാര്‍ അവാര്‍ഡോ, വിദേശയാത്രയോ തരമാക്കിയാലേ അവര്‍ പ്രതികരിക്കുകയുള്ളു.
സാഹിത്യകാരന്മാരുടെയെല്ലാം മനസാക്ഷി പാര്‍ട്ടി ഓഫിസില്‍ അട്ടിപ്പേറായത് കൊണ്ട് അവരാരും പ്രതികരിക്കുകയില്ല. ഞാനവരെ സാംസ്ക്കാരിക നക്കികള്‍ എന്നാണ് വിളിക്കുന്നത്. സാംസ്ക്കാരിക നായകരെ കുറിച്ച് എനിക്ക് വലിയ പുച്ഛമാണ്. ഇനിയും അത് തുടരും.
സച്ചിദാനന്ദന് കേരളത്തിലെ കാര്യങ്ങള്‍ എഴുതുകയില്ല, കമലിനെ പോലെയുള്ളവര്‍ എന്തൊക്കെയാണ് തട്ടിവിടുന്നത്. ഇപ്പോഴിവരുടെ വീട്ടിലെ ടിവിയെല്ലാം ഓഫായി പോയി, പത്രവായന നിര്‍ത്തി.നാണമില്ലാത്ത ഉളുപ്പില്ലാത്ത വര്‍ഗ്ഗമാണ് ഇവരൊക്കെയെന്നും സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ജയശങ്കര്‍ പറഞ്ഞു
വീഡിയൊ ലിങ്ക്-
https://www.facebook.com/ThinkOverKerala/videos/1994451890793812/
Discussion about this post