കോട്ടയം: ചീട്ടുകളിക്കിടെയുണ്ടായ വാക്കു തർക്കത്തിനിടെ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കോട്ടയം പാലായിൽ ആണ് സംഭവം. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസാ(26)ണ് മരിച്ചത്. തർക്കത്തിനിടെ ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. ബന്ധുവിന്റെ മകന്റെ ആദ്യ കുർബാന ചടങ്ങിനെത്തിയതായിരുന്നു ലിബിനും സുഹൃത്തുക്കളും. ചടങ്ങിനെത്തിയ അഭിലാഷ് എന്നയാളുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു. തർക്കത്തിനിടെ അഭിലാഷ് ലിബിനെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.
ആക്രമണം തടയാൻ ശ്രമിച്ച നിർമല(55) എന്ന സ്ത്രീക്കും ബെന്നിയെന്നയാൾക്കും പരുക്കേറ്റു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.












