ന്യൂഡൽഹി: കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി പദവി രാജിവച്ചു. പാർട്ടിയുമായുള്ള അസ്വാരസ്യത്തെ തുടർന്നാണ് രാജി. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് കൈമാറിയതായി ലവ്ലി അറിയിച്ചു.
രാവിലെ എക്സിലൂടെയായിരുന്നു ലവ്ലിയുടെ രാജിപ്രഖ്യാപനം. രാജിക്കത്തിന്റെ പകർപ്പും അദ്ദേഹം എക്സിൽ പങ്കുവച്ചിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറിയുമായി ലവ്ലിയ്ക്ക് ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതും ആംആദ്മിയുമായി സഖ്യമുണ്ടാക്കിയതുമാണ് അദ്ദേഹത്തിന്റെ രാജിയ്ക്ക് കാരണം എന്നാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് പാർട്ടിയെ സ്ഥിരമായി അധിക്ഷേപിക്കുകയും വ്യാജ പ്രചാരണങ്ങൾ നടത്തുകയും ചെയ്ത പാർട്ടിയാണ് ആംആദ്മി. എന്നാൽ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ആംആദ്മിയുമായി സഖ്യം ഉണ്ടാക്കിയിരിക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ ഉയർച്ചയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് താൻ. പാർട്ടിയ്ക്ക് വേണ്ടി പ്രാദേശിക തലത്തിൽ പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post