ഡല്‍ഹി: സുന്ജ്വാന് സൈനിക ക്യാമ്പില്‍ ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്ന് കരസേന. ആക്രമണം നടത്താനായി തീവ്രവാദികള്‍ മാസങ്ങളായി കശ്മീരില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞു കയറിയതെന്നും സൈനീക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ആക്രമണം ലക്ഷ്യമിട്ട് കശ്മീരില്‍ പലയിടങ്ങളിലും തീവ്രവാദികല്‍ ഒളിച്ചു കഴിയുന്നുണ്ടെന്നും ആക്രമണം ഇനി നടക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. പാക്കിസ്ഥാന് സൈന്യം അതിര്‍ത്തിയില്‍ എന്ത് പ്രകോപനപരമായ നടപടി കൈക്കൊണ്ടാലും ശക്തമായി തിരിച്ചടിക്കാന്‍ അതിര്‍ത്തി രക്ഷാ സേനയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.
Discussion about this post