കോഴിക്കോട്: ജനങ്ങളെ വലച്ച് ബസ് സമരം നാലാം ദിവസവും തുടരുകയാണ്. സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരം തുടരുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി.
ഇതിനിടെ സമരം തുടരാനുള്ള തീരുമാനത്തിനെതിരെ ബസ് ഉടമകള്‍ക്കിടയില്‍ കടുത്ത ഭിന്നതയും ഉയര്‍ന്നു. കോണ്‍ഫഡറേഷനിലെ അഞ്ചു സംഘടനകള്‍ ഇന്ന് തൃശ്ശൂരില്‍ യോഗം ചേരും.
അതേസമയം, അനിശ്ചിതകാല സമരവുമായി നീങ്ങുന്ന ബസ് ഉടമകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് രംഗത്തെത്തി. ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിലേയ്ക്ക് കടക്കുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രനിരക്കില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ ഇല്ലെന്നും, ഇതേ രീതിയില്‍ മുന്നോട്ടുപോയാല്‍ ബസ് പിടിച്ചെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അത്തരം കടുത്ത നടപടികളിലേയ്ക്ക് സര്‍ക്കാരിനെ എത്തിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സമരക്കാര്‍ നാളെ മുഖ്യമന്ത്രിയെ കാണും.രാമചന്ദ്രന് കമ്മീഷന് റിപ്പോട്ട് പൂര്‍ണ്ണമായും നടപ്പാക്കണമെന്നാണ് ആവശ്യം. മിനിമം ചാര്‍ജ് വര്‍ധനവില്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം രണ്ട് രൂപയാക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.
Discussion about this post