സൗന്ദര്യം കാത്തുസൂക്ഷിക്കാനായി പണം മുടക്കി മടുത്തോ? ആയിരവും പതിനായിരവും ചിലവാക്കിയ വഴി അറിയില്ലെന്നായെങ്കിൽ ഇനി ഒരു പാനീയം പരീക്ഷിക്കാം.ഇതിനായി വളരെ കുറച്ച് ചേരുവകൾ മാത്രമാണ് ആവശ്യം.
ചിയ സീഡ്‌സ്
ഇന്ന് പലരും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ചിയ സീഡ്‌സ്. സാൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടേതാണീ വിത്തുകൾ.ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റുകയും ചെയ്യും. ദിവസം രണ്ടു സ്പൂൺ ചിയ വിത്ത് വരെ കഴിക്കാം.ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം വിറ്റാമിനുകളുടെയും ആൻറി ഓക്‌സിഡൻറുകളുടെയും പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആൻറി ഓക്‌സിഡൻറുകളും ധാരാളമടങ്ങിയ ഇവ ചർമ്മത്തിലെ പാടുകളെയും ചുളിവുകളെയും തടയാനും. ചർമ്മം തിളക്കമുള്ളതാക്കാനും സഹായിക്കും.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പ് വർദ്ധിപ്പിക്കുന്നതിനും മെമ്മറി മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നുണ്ട്. ചർമ്മം തിളങ്ങാനും പ്രായമാകുന്നതിൽ നിന്ന് തടയാനും ബീറ്റ്‌റൂട്ട് സഹായിക്കുന്നു.
പുതിന
പണ്ടുകാലം മുതൽക്കേ പേരുകേട്ട ഔഷധ സസ്യങ്ങളിൽ ഒന്നാണ് പുതിന. പുതിനയിൽ വളരെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചർമ്മത്തിന്റെ പ്രശ്‌നങ്ങൾക്കും പരിഹാരിയാകുന്നു.ഫ്രഷ് ആയിട്ടും ഉണങ്ങിയ രൂപത്തിലും പുതിന ഭക്ഷണ ത്തിൽ ചേർക്കുന്നു . പുതിനയുടെ ആരോഗ്യ ഗുണങ്ങളിൽ പലതും ചർമ്മത്തിൽ പുരട്ടുന്നതി ലൂടെയോ ഗുളികയായി കഴിക്കുന്നതിലൂടെയോ വാസന ശ്വസിക്കുന്നതിലൂടെയോ ലഭിക്കുന്നു .
ചെറുനാരങ്ങ
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആൻറി ഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയതാണ് ചെറുനാരങ്ങ.ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങിയവയും ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിയുടെ ഉയർന്ന സ്രോതസ്സായ ചെറുനാരങ്ങ ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. സ്വാഭാവിക ആന്റി ബാക്ടീരിയൽ ഗുണങ്ങളും ആൽഫ ഹൈഡ്രോക്‌സൈൽ ആസിഡുകളും നാരങ്ങയ്ക്ക് ഉണ്ട്. അവയ്ക്ക് ചർമ്മം തിളക്കമുള്ളതാക്കാനും ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും കഴിയും.
കാരറ്റ്
നാരുകൾ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. കാരറ്റ് ജ്യാസായോ ആവിയിൽ വേവിച്ചോ, സൂപ്പായോ എല്ലാം കഴിക്കാവുന്നതാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി6 തുടങ്ങിയ വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് കാരറ്റ്.കാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കാൻ സഹായിക്കുന്നു.
പാനീയം ഉണ്ടാക്കുന്ന വിധം
നന്നായി തിളപ്പിച്ച് പകുതി ആറിയ ഒന്നരലിറ്റർ വെള്ളത്തിലേക്ക് ഒരു വലിയ ബീറ്റ്‌റൂട്ടിന്റെ കാൽഭാഗം, ഒരുമീഡിയം കാരറ്റിന്റെ പകുതി കൊത്തി അരിയുകയോ പൊടിയായി അരിയുകയോ ചേർത്ത് നന്നായി ഇളക്കി ചേർക്കുക. ഇതിലേക്ക് ഒരു നാരങ്ങയുടെ ജ്യൂസ് 6 പുതിന എന്നിവ ചേർത്ത് 2 സ്പൂൺ ചിയ സീഡ്‌സും ചേർത്ത് ഇളക്കി യോജിപ്പിക്കുക. സാധാരണ വെള്ളം കുടിക്കുന്ന സ്ഥാനത്ത് ഇത് കുടിച്ചാൽ ഒരാഴ്ചയ്ക്കകം ചർമ്മത്തിൽ പ്രകടമായ മാറ്റം തിരിച്ചറിയാം.
Discussion about this post