Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കനിഷ്‌ക ദുരന്തം; 329 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് 39 വയസ്

by Brave India Desk
Jun 24, 2024, 03:53 pm IST
in India
Share on Facebook
Tweet
WhatsAppTelegram

1985 ജൂൺ 23… ലോകം കണ്ട രണ്ടാമത്തെ വ്യോമയാന ദുരന്തം നടന്ന ദിവസമായിരുന്നു അന്ന്… 39 വർഷങ്ങൾക്ക് മുൻപ് നടന്ന ആ ദുരന്തത്തിൽ വിമാനയാത്രികരും ജീവനക്കാരുമുൾപ്പെടെ 329 നിഷ്‌കളങ്കരുെട ജീവനുകളാണ് പൊലിഞ്ഞത്. മാൺട്രിയലിൽ നിന്നും മുംബൈയിലേക്കു പോവുകയായിരുന്ന എയർ ഇന്ത്യയുടെ കനിഷ്‌ക എന്ന ബോയിംഗ് വിമാനം അറ്റ്‌ലാൻഡിക് സമുദ്രത്തിൽ തകർന്ന് വീണു. ഒരു സാധാരണ വിമാന അപകടമെന്നായിരുന്നു ആദ്യം കരുതിയത്, എന്നാൽ, പിന്നീടുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഭീകരാക്രമണം മറനീക്കി പുറത്തുവന്നത്. അമൃത്സറിലുള്ള സുവർണ ക്ഷേത്രത്തിൽ നടന്ന െൈസനിക നടപടിയായ ബ്ലുസ്റ്റാർ ഓപ്പറേഷനോടുള്ള ഖാലിസ്ഥാൻ ഭീകരരുടെ പ്രതികാരമായിരുന്നു അത്.

മൊൺട്രിയലിൽ നിന്നും മുംബൈയിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. ഇതിന് മുന്നോടിയായി ലണ്ടനിൽ ഇറങ്ങേണ്ട വിമാനം വിമാനത്താവളത്തിൽ എത്തുന്നതിന് തൊട്ടുമുൻപ് റഡാറിൽ നിന്നും അപ്രത്യക്ഷമായി. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ ജീവനക്കാർ അതിവേഗം അധികൃതരെ വിവരമറിയിച്ചു. വിമാനത്തിനുള്ള തിരച്ചിൽ ആരംഭിച്ചു. എന്നാൽ, എല്ലാ ശ്രമങ്ങളും വിഫലമാകുകയായിരുന്നു. ഇതോടെ അധികൃതരുടെ നിർദേശമനുസരിച്ച് ലോറൻഷ്യൽ ഫോറസ്റ്റ് എന്ന കപ്പൽ അവസാനം വിമാനവുമായി ബന്ധപ്പെടാൻ കഴിഞ്ഞ സ്ഥലത്തെത്തി. എന്നാൽ കടലിൽ അവർക്ക് കാണാൻ കഴിഞ്ഞത് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും കുറേ മനുഷ്യരുടെ മൃതദേഹങ്ങളുമാണ്. മൂന്ന് ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരുടെയും മൃതദേഹങ്ങളും കടലിൽ നിന്നും കണ്ടെത്തിയത്. ഇവരിൽ 34 ഓളം കുട്ടികളും 20 ഓളം ഗർഭിണികളും ഉണ്ടായിരുന്നു. മരിച്ചവരിൽ 29 പേർ മലയാളികളായിരുന്നു.

Stories you may like

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

അന്നേ ദിവസം തന്നെ ടോക്യോ വിമാനത്താവളത്തിൽ വിമാനത്തിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചിരുന്നു. എയർ ഇന്ത്യ വിമാനം ലക്ഷ്യം വച്ചാണ് ബോംബ് എത്തിച്ചതെന്ന് കണ്ടെത്തിയതോടെ, കനിഷ്‌കയിലേതും ബോംബ് സ്‌ഫോടനമാണെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു. സിഖ് ഭീകര സംഘടനയായ ബബ്ബർ ഖൽസയാണ് സ്‌ഫോടനം നടത്തിയതെന്ന് കാനഡയിലെയും ഇന്ത്യയിലെയും അന്വേഷണത്തിൽ വ്യക്തമായി. ഇന്റർനാഷണൽ സിഖ് ഫെഡറേഷനും സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. ഇന്ത്യയിൽ നിന്ന് കുടിയേറിയ കാനഡ് പൗരന്മാരായിരുന്നു മരിച്ചവരിൽ ഏറെയും.

സംഭവത്തിൽ കനേഡിയൻ സർക്കാർ നടത്തിയ വിചാരണ 20 വർഷം നീണ്ടു. കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ വിചാരണയായിരുന്നു അത്. എന്നാൽ, ബോംബ് നിർമിച്ചയാൾക്ക് 10 വർഷം തടവ് ലഭിച്ചെങ്കിലും മറ്റാരും ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല.

വർഷങ്ങളേറെ കഴിഞ്ഞിട്ടും കനിഷ്‌ക ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കണ്ണീർ ഇന്നും വറ്റിയിട്ടില്ല. എല്ലാ വർഷവും ജൂൺ 23ന് അവർ മുടങ്ങാതെ
അറ്റ്‌ലാൻഡിക് സമുദ്രത്തിന് ഏറ്റവും അടുത്ത ഐറിഷ് തീരമായ പശ്ചിമ കോർക്കിലെത്തും. ഇവിടെയാണ് എയർ ഇന്ത്യ ഡിസാസ്റ്റർ മെമ്മോറിയൽ. കടലിൽ അലിഞ്ഞില്ലാതായ തങ്ങളുടെ ഉറ്റവർ തിരയായും കടൽകാറ്റായും ഇവിടെയുണ്ടെന്നാണ് അവരുടെയെല്ലാം വിശ്വാസം.

Tags: kanishka bombing
Share11
Tweet
SendShare

Latest stories from this section

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!

ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

Discussion about this post

Latest News

സുതറുടെ മാന്ത്രിക സ്പിൻ, പന്തിന്റെ വെടിക്കെട്ട്; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

സുതറുടെ മാന്ത്രിക സ്പിൻ, പന്തിന്റെ വെടിക്കെട്ട്; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies