തിരുവനന്തപുരം: ബ്രീട്ടീഷ് പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങി തിരുവനന്തപുരം വർക്കല ശിവഗിരി സ്വദേശി എറിക് സുകുമാരൻ. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നാണ് 38കാരനായ എറിക് ജനവിധി തേടുന്നത്. പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായാണ് പാർലമെന്റ് അംഗമാകാൻ മത്സരിക്കുന്നത്. ജൂലായ് നാലിനാണ് വോട്ടെടുപ്പ്.
ജോണി, അനിത സുകുമാരൻ ദമ്പതികളുടെ ഏകമകനായ എറിക് ശ്രീപദ്മനാഭസ്വാമിയുടെ കടുത്ത ഭക്തനാണ്. നാട്ടിലെത്തുമ്പോൾ ക്ഷേത്രദർശനം മുടക്കാറില്ല. അച്ഛന്റെ സ്വദേശം ആറ്റിങ്ങൽ അഞ്ചുതെങ്ങ്. അമ്മയുടേത് ശിവഗിരിക്ക് സമീപം ശ്രീനിവാസപുരം. അച്ഛന് യു.കെയിൽ കോ ഓപ്പറേറ്റീവ് ഫിനാൻസ് മേഖലയിലായിരുന്നു ജോലി.
അതേസമയം തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങുമെന്ന് 3 അഭിപ്രായ സർവേകൾ പ്രവചിക്കുന്നു. 14 വർഷമായി പ്രതിപക്ഷത്തുള്ള ലേബർ പാർട്ടി വൻഭൂരിപക്ഷത്തോടെ അധികാരം നേടുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്.
Discussion about this post