ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ‘അന്യന്റെ ചോര കൊണ്ടാണോ നിങ്ങളൊക്കെ ചെങ്കൊടി ചുവപ്പിക്കുന്നത് ‘എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ദീപ നിശാന്ത്, ഇതുവരെ വാഴ്ത്തിപാടിയ സഖാക്കളുടെ സൈബര്‍ വിമര്‍ശനത്തിന്റെ ചൂടറിഞ്ഞു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ന്യായീകരണ പോസ്റ്റുമായി എത്തിയവരെ വിമര്‍ശിച്ചായിരുന്നു ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ‘തങ്ങളുടെ പക്ഷത്തു നിന്ന് ഒരു അക്രമമുണ്ടായാല്‍ മറുപക്ഷത്തിന്റെ അതേ തരത്തിലുള്ള ആക്രമണങ്ങള്‍ എടുത്തിട്ട് പ്രതിരോധിക്കുന്ന അണികളെ കാണുമ്പോള്‍ ഒന്നും തോന്നാറില്ല ഈയിടെയായിട്ട്…തലച്ചോറ് പണയം വെച്ച വെറും അടിമക്കൂട്ടങ്ങള്‍ മാത്രമാണവര്‍ എന്നത് കൊണ്ട് തന്നെ…’ എന്നായിരുന്നു ദീപ നിശാന്തിന്റെ വിമര്‍ശനം.
പക്ഷേ വേറൊരു കൂട്ടരുണ്ടല്ലോ? ഈ അക്രമങ്ങളെയൊക്കെയും വേറെന്തൊക്കെയോ ആക്കി ന്യായീകരിക്കുന്ന ചില ബുദ്ധിജീവികള്‍.. അവരെയാണ് ഞാന്‍ ഭയക്കുന്നത്.
തങ്ങളുടേതൊക്കെയും പെട്ടെന്നുണ്ടായ പ്രകോപനവും, മറുപക്ഷത്തിന്റേത് കൊടിയ ഗൂഢാലോചനയുമൊക്കെയായി പ്രബന്ധങ്ങള്‍ വരെ രചിച്ചു കളയും അവര്‍.. !
ഇന്നലെ അങ്ങിനെ മനുഷ്യ സ്നേഹത്തിന്റെ വാഴ്ത്തുപാട്ട് പാടിയ ഒരു പ്രൊഫൈലില്‍ കയറി നോക്കി ഞാന്‍…ഭാഗ്യം ഇതുവരെയും പുതിയ പ്രബന്ധങ്ങള്‍ ഒന്നും വന്നിട്ടില്ല… ഇന്ന് മനുഷ്യസ്നേഹത്തിനു അവധി ആയതിനാല്‍ ആ പ്രശ്നവും ഇല്ല.
ഇങ്ങിനെ പരസ്പരം വെട്ടിയും കൊന്നും ഇവരൊക്കെ ‘ഒണ്ടാക്കുന്ന’ നന്മ എന്താണാവോ.. !’ഞങ്ങടെ ചങ്കിലെ ചോര കൊണ്ട് നിറം പിടിപ്പിച്ചതാണീ കൊടി ‘എന്ന് അഭിമാനം കൊണ്ടവരുടെ പുതു തലമുറ അന്യന്റെ ചോര കൊണ്ടാണോ ചെങ്കൊടിയെ ചുവപ്പിക്കുന്നത്.. ?!എന്നിങ്ങനെ ശക്തമായ. വിമര്‍ശനമാണ് ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയത്.
വളരെ രൂക്ഷമായ വിമര്‍ശനമാണ് ഇതുവരെ ദീപ നിശാന്തിനെ പിന്തുണച്ചിരുന്ന ഇടത് സഹയാത്രികര്‍ക്കിടയില്‍ നിന്ന് ദീപാനിശാന്തിന് ലഭിച്ചത്.
ഇത്രയും നാളും ദീപ ടീച്ചര്‍ എന്ന് സ്നേഹത്തോടെ വിളിച്ചത് നിങ്ങളെയാണല്ലോന്ന് ഓര്‍ത്ത് ലജ്ജിക്കുന്നു േേകരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുകളില്‍ ഇന്നുംകൂടി കമ്യൂണിസ്റ്റുകാരുടെ നിണം വീണു കുതിര്‍ന്നിരുന്നു. എന്തേ പോസ്റ്റു കണ്ടില്ലല്ലോ ഒരു വരിപോലും കണ്ടില്ലല്ലോ കമ്യൂണിസ്റ്റുകാരുടെ മരണം സംഗീതം പോലെ ആസ്വദിക്കുവായിരുന്നോ അപ്പോള്‍? Ssf പ്രവര്‍ത്തകന്റെ കൊലപാതകം ശക്തമായി അപലപിക്കുന്നു ഞാനും അങ്ങനെ ഉണ്ടാകാന്‍ പാടില്ലായിരുന്നു . പക്ഷേ പ്രതികളെ പിടിക്കുന്നതിനു മുമ്പെ നിങ്ങളെല്ലാം കൂടി ഉറപ്പിച്ചു അത് സി പി ഐ എം ആണ് എന്ന്, പ്രതി സി പി ഐ എം ആകണം എന്ന് ഒരു തീരുമാനം പോലെ. ഈ കൊലപാതകത്തില്‍ ഒരു പ്രവര്‍ത്തകനെങ്കിലും ഉണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ല എന്ന് കണ്ണൂര്‍ ജില്ല സെക്രട്ടറി തന്നെ പറഞ്ഞിരുന്നു. അതൊന്നും നിങ്ങള്‍ കണ്ടില്ല നിങ്ങള്‍ വലിച്ചിഴച്ചത് ഞങ്ങള്‍ ചങ്കോടു ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചെങ്കൊടി മാത്രമായിരുന്നു– എന്നിങ്ങനെയാണ് ഒരു പ്രതികരണം.
കമ്മ്യൂണിസ്റ്റുകാര്‍ വെട്ടേറ്റു വീഴുമ്പോള്‍ നാവ് ചലിക്കാറില്ല എന്നാണ് ചിലരുടെ കമന്റ്.
ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ സങ്കിയാവാന് സാധ്യതയുണ്ട് എന്നതിനാല്‍ ടീച്ചര്‍ സങ്കിയാവും എന്നിങ്ങനെ തുടരുന്നു ഫേസ്ബുക്ക് പോസ്റ്റിനോടുള്ള അസഹിഷ്ണുത. പലതിനും ദീപാ നിശാന്ത് മറുപടി നല്‍കുന്നുമുണ്ട്.
Discussion about this post