ചണ്ഡിഗഡ്: ഗോവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ ആവശ്യപ്പെട്ടു.്. കാശാപ്പു ചെയ്യുന്നതില്‍നിന്നും പശുവിനെ സംരക്ഷിക്കാന്‍ ഇതാണ് മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. അംബാലയില്‍ ഗോശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാള്‍ കടുവയ്ക്കു ലഭിച്ച അതേ ബഹുമതി പശുവിനും നല്‍കണം. ഇത്തരം അംഗീകാരം നല്‍കി!യാല്‍ പശുവിന്റെ സുരക്ഷയിലേക്ക് ഇത് നയിക്കും. പശുവിനെ കശാപ്പുചെയ്യുന്നതും കുറയും. പശുവിന്റെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ മതിയായ നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. അംബാലയിലെ ഗോശാലയുടെ നടത്തിപ്പിന് 10 ലക്ഷം രൂപ അദ്ദേഹം നല്‍കുകയും ചെയ്തു.
Discussion about this post