അഴിമതി രാജാക്കന്മാരെയും, പീഡന വീരന്മാരെയും രൂക്ഷമായി വിമര്‍ശിക്കുന്നതില്‍ ആക്ഷേപഹാസ്യത്തെ ഉപയോഗിച്ചിരുന്നത് മുന്‍പ് കാര്‍ട്ടൂണിസ്റ്റുകളാണ്. ഇന്ന് കാര്‍ട്ടൂണിസ്റ്റുകളേക്കാള്‍ കളിയാക്കി വിമര്‍ശിക്കുന്നതില്‍ മുന്നില്‍ സോഷ്യല്‍ മീഡിയകളാണ്. വാട്‌സ് അപ്പിലും,,ഫേസ്ബുക്കിലും പ്രചരിക്കുന്ന മാണി ഫലിതങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്.
ധനമന്ത്രി കെ.എം മാണിയുടെ വീട്ടില്‍ വോട്ടെണ്ണല്‍ യന്ത്രം-എന്ന മാധ്യമവാര്‍ത്തകളോടുള്ള ഒരു പ്രതികരണം കാണാം-
‘അതിപ്പോ
കൃഷി മന്ത്രീയെ വീട്ടില്‍ തൂമ്പയും കലപ്പയും ഇല്ലേ..
ഭക്ഷ്യ മന്ത്രീയെ വീട്ടില്‍ അരിയും പച്ചക്കരിയും ഇല്ലേ?
കായിക മന്ത്രീയെ വീട്ടില്‍ ബാറ്റും ബോളും ഇല്ലേ..?
ഗതാഗത മന്ത്രിയ്ക്ക് കാറില്ലേ…?
വൈദ്യുതി മന്ത്രീടെ വീട്ടില്‍ കറന്റ് കാണില്ലേ…?
മൃഗസംരക്ഷണ വകുപ്പ് മന്ത്രീടെ വീട്ടില്‍ വളര്‍ത്തുനായ കാണില്ലേ…?
ജലസേചന മന്ത്രീടെ വീട്ടില്‍ വെള്ളം കാണില്ലേ…?
വിദ്യാഭ്യാസമന്ത്രീടെ വീട്ടിലുള്ളവര്‍ക്ക് വിദ്യാഭ്യാസം കാണില്ലേ…
കയര്‍ മന്ത്രീയെ വീട്ടില്‍ കയര്‍ കാണില്ലേ…?
അപ്പൊ നോട്ട് എണ്ണുന്ന മെഷീനൊക്കെ സ്വന്തമായി കാണും…
ഇതൊക്കെ ഞങ്ങടെ പണിസാധനങ്ങളാ..രാജാവേ…
മറ്റൊന്ന് ..
മരണവീട്ടില്‍ പൊട്ടിച്ചിരിച്ച യുവാക്കളെയും മരിച്ചയാളിന്റെ മകനെയും ബന്ധുക്കള്‍ കൈകാര്യം ചെയ്തു (വാര്‍ത്ത)
പാലാ:പാലായ്ക്ക് സമീപം പൈകയിലെ മരണവീട്ടില്‍ പൊട്ടിച്ചിരിച്ച യുവാക്കളെയും മരിച്ചയാളുടെ മകലെയും ബന്ധുക്കല്‍ കൈകാര്യം ചെയ്തു.
പിന്നാക്കനാട്ടു നിന്ന് സംസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാക്കള്‍ക്കാണ് ക്രൂരമര്‍ദ്ദനം ഏറ്റത്.
വീടിനോട് ചേര്‍ന്നുള്ള പന്തലില്‍ പ്രാര്‍ത്ഥനകളും സംസ്‌ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ യുവാവ് മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ പത്രങ്ങള്‍ നോക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കെ..എം മാണി കൈക്കൂലി വാങ്ങുന്ന ആളല്ല’ എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വായിച്ചതോടെയാണ് യുവാവ് ചിരിച്ച് തുടങ്ങിയത്. പൊട്ടി..പൊട്ടിച്ചിരിച്ച കാരണം അന്വേഷിച്ചവര്‍ക്ക് യുവാവ് മൊബൈല്‍ കാണിച്ചതോടെ കൂട്ടച്ചിരിയായി.
ഇതിനിടെ വിവരം പന്തലിനുള്ളിലേക്കും പടര്‍ന്നു. മരിച്ചയാളിന്റെ തലക്കിലിരുന്നു കരഞ്ഞു കൊണ്ടിരുന്ന പരേതന്റെ മൂത്തമകനെയും,മൊബൈല്‍ ആരോ കാണിച്ചതോടെ അയാളും നിലത്ത് വീണ് ചിരിക്കാന്‍ തുടങ്ങി.
മരണവീട്ടിലെ കൂട്ടച്ചിരിയും ആട്ടഹാസവും കണ്ട് കാര്യമറിയാതെ എത്തിയ ചിലര്‍ പുറത്ത് ചിരിച്ച് കൊണ്ടിരിക്കുന്ന യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊന്‍കുന്നം പോലിസും മര്‍ദ്ദിച്ചവരും കാര്യമറിഞ്ഞതോടെ ചിരിയില്‍ പങ്കുചേര്‍ന്നു..ചിരിയലകള്‍ അവസാനിച്ച ശേഷം രണ്ട് മണിക്കൂര്‍ വൈകിയാണ് സംസ്‌ക്കാരം നടത്തിയത്.
മേലില്‍ മരണടുകളില്‍ വച്ച് ഇത്തരം തമാശകള്‍ വായിക്കരുത് എന്ന താക്കിതോടെ പോലിസ് മൊബൈല്‍ പോലിസ് തിരിച്ച് കൊടുത്തു. പരാതി ഇല്ലാത്തതിനാല്‍ ആര്‍ക്കും എതിരെ കേസെടുത്തിട്ടില്ല’
‘അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ മാണിസാറിന് എന്റെ വക തുടങ്ങി മാണിയുടെ രാജി ആവശ്യപ്പെടുന്ന ഫേസ്ബുക്ക് പേജുകളിലും മാണിയെ പരിഹസിക്കുന്ന നിരവധി പോസ്റ്റുകളും ഫോട്ടോകളുമാണ് പ്രചരിക്കുന്നത്.
ഫലിതങ്ങളില്‍ പുതച്ച രൂക്ഷ വിമര്‍ശനങ്ങളില്‍ മാണി തളരുമോ എന്ന് അധികം താമസിയാതെ വ്യക്തമാകും.
Discussion about this post