തൃശ്ശൂര്‍: കേരള കോണ്‍ഗ്രസും, കെ.എം മാണിയും ഇടത് മുന്നണിയിലേക്കെന്ന അഭ്യൂഹത്തിന് ശക്തി പറഞ്ഞ് മാണിയെ പുകഴ്ത്തി സിപിഎം നേതാവ് ഇ.പി ജയരാജന്റെ പ്രതികരണം. മാണി ജനകീയ അടിത്തറയുള്ള നേതാവാണ് കെ.എം മാണിയെന്ന് ഇപി ജയരാജന് പറഞ്ഞു. എല്‍ഡിഎഫ് ആശയങ്ങള്‍ സ്വീകരിക്കുന്നവരെ മുന്നണിയിലേക്ക് കൊണ്ടുവരുമെന്നും ജയരാജന് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ മാണി പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും ജയരാജന് പറഞ്ഞു.
സിപിഐ കെ.എം മാണിയെ മുന്നണിയിലേക്ക് കൊണ്ടു വരുന്നതിനെ എതിര്‍ക്കുന്നല്ലോ എന്ന ചോദ്യത്തിന് ഞങ്ങളുടെ നയം ഞങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു ജയരാജന് തൃശ്ശൂരില്‍ പറഞ്ഞത്. സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കേയാണ് ജയരാജന്റെ പ്രസ്താവന.
അതേസമയം ഒരു പാര്‍ട്ടി ഒറ്റക്ക് തീരുമാനമെടുക്കേണ്ടെന്ന്് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
Discussion about this post