ഷുഹൈബിനെ 37 വെട്ടുവെട്ടി കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരി സോഷ്യല്‍ മീഡിയ സഖാക്കള്‍ക്ക് ഹീറോ. ആകാശിന് പിന്തുണ അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആകാശ് നീയും ഞാനും ഒന്നാണ് നാം ചെങ്കൊടിയുടെ സന്താനങ്ങള്‍’..എന്നിങ്ങനെയാണ് ഒരു കുറിപ്പ്. തന്നെക്കാള്‍ പാര്‍ട്ടിയെയും പാര്‍ട്ടി സഖാക്കളെയും സ്നേഹിച്ചവനായിരുന്നു ആകാശ്, സഖാക്കള്‍ക്ക് വേണ്ടി എന്തിനും ഏതിനും കൂടെയുള്ള ചങ്കൂറ്റമുള്ള സഖാവായിരുന്നു ഇവന് എന്നിങ്ങനെ ധീരസഖാവിന്റെ പരിവേഷമാണ് ആകാശിന് ലഭിക്കുന്നത്.
സിപിഎമ്മിന്റെ വരും തലമുറ എത്ര ക്രൂരമനസ്സുള്ളവരാണ് എന്നിങ്ങനെ വിമര്‍ശനങ്ങളും പിറകെയുണ്ട്. ഭീകരരെ നിര്‍മ്മിച്ചെടുക്കുന്ന ഫാക്ടേറിയായി സിപിഎം മാറിയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. സിപിഎം സൈബര്‍ പോരാളികളാണ് ആകാശിന് ആശംസകളര്പ്പിക്കുന്നവരില് കൂടുതല്‍.
ജീവനും ജീവിതവും പ്രസ്ഥാനത്തിനായി ഹോമിച്ചവന്‍ <3..
നിരപരാധിത്വം തെളിയണം…….
ഈ നിരപരാധിയെ കള്ള കേസില്‍ കുടുക്കാന്‍ ആര്‍ക്കാണ് ഇത്ര തിടുക്കം…
മാധ്യമ മലരുകള്ക്കോ അതോ കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ചില ചെറ്റകള്ക്കോ.-എന്നിങ്ങനെയാണ് ഒരു സകാവിന്റെ അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്റ്.
ആകാശ് നിരപരാധിയാണെന്നാണ് പിന്തുണക്കുന്നവര്‍ പറയുന്നത്.
Discussion about this post