അഗര്‍ത്തല: ത്രിപുരയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ രണ്ടുപേര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത് സിപിഎമ്മിനെ വെട്ടിലാക്കി. തകര്‍ജല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രാമന്ദ്രേ ഡെബര്‍മ്മ തന്റെ വീട്ടില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
ആംതാലിയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. യുവതി ബഹളംവെച്ചതോടെ ഇവര്‍ അവിടം വിട്ടുപോകുകയായിരുന്നുവെന്നും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് എസ്.പി പ്രദീപ് പാണ്ഡെ പറഞ്ഞു. പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷമായ ഇന്റീജിയസ് ഫ്രണ്ട് ഓഫ് ത്രിപുര യുവാക്കള്‍ തകര്‍ജല പൊലീസ് സ്റ്റേഷനുമുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കുമെന്ന് എസ്.പി ഉറപ്പുനല്‍കിയതോടെയാണ് ഇവര്‍ പിന്‍വാങ്ങിയത്.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നാണ് രാമന്ദ്രേ ഡെബര്‍മ്മ പറയുന്നത്. തന്റെ പേരിനു കളങ്കമുണ്ടാക്കാനായി ചെയ്തതാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം.ഫെബ്രുവരി 18നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പു നടന്നത്. മാര്‍ച്ച് മൂന്നിനാണ് ഫലപ്രഖ്യാപിക്കും.
Discussion about this post