പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവു മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപി നാളെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളെയും അറസ്റ്റുചെയ്യണമെന്നും ബിജെപി ആവശ്യപ്പെടുന്നു .രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. ‘അട്ടപ്പാടിയിലെ സാമൂഹിക സാഹചര്യത്തിന്റെ ദയനീയാവസ്ഥയാണു സംഭവം കാണിക്കുന്നത്. മേഖലയിലെ മൂന്നു പഞ്ചായത്തുകളും എല്‍ഡിഎഫ് ആണു ഭരിക്കുന്നത്’ – ബിജെപി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു. പാല്, പത്രങ്ങള്‍, സ്വകാര്യവാഹനങ്ങള്‍ എന്നിവ ഹര്ത്താലില്നിന്നു ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post