ന്യൂഡൽഹി :ഡൽഹിയിൽ ആശുപത്രികൾക്ക് നേരേ വീണ്ടും ബോംബ് ഭീഷണി. ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം രാജ്യ തലസ്ഥാനത്തെ നാല് ആശുപത്രികൾക്കാണ് ലഭിച്ചത്. ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റൽ, ജിടിബി ഹോസ്പിറ്റൽ, ദാദാ ദേവ് ഹോസ്പിറ്റൽ, ഹെഡ്‌ഗേവാർ ഹോസ്പിറ്റൽ എന്നിവയ്‌ക്കെതിരെയാണ് ഭീഷണി.
സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്തെ നാല് ആശുപത്രികളിലേക്ക് പോലീസ് സംഘത്തെ അയച്ചിട്ടുണ്ട്.
കളിഞ്ഞ ദിവസം ഡൽഹിയിലെ 10 ആശുപത്രികൾക്കും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും ഇമെയിലുകൾ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു . ഭീഷണി വ്യാജമാണെന്ന് പിന്നീട് ഡൽഹി പോലീസ് അറിയിക്കുകയും ചെയ്തു. മേയ് ഒന്നിന് ഡൽഹി-എൻസിആറിലെ 150-ലധികം സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം അയച്ചിരുന്നു . അത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. റഷ്യൻ ഇമെയിൽ സേവനം ഉപയോഗിച്ചാണ് സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം അയച്ചത്.
Discussion about this post