ഡല്‍ഹി: കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനില്‍ ജസ്റ്റിന് ട്രൂഡോയ്ക്ക് ഗാര്‍ഡ് ഓഫ് നല്കി സ്വീകരിച്ചു. ഉച്ചയ്ക്ക് പ്രധാനമന്ത്രിയും ജസ്റ്റിന് ട്രൂഡോയുമായി ചര്‍ച് നടത്തും. ജസ്റ്റിന് ട്രൂഡോ ഏഴു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇന്ത്യയിലെത്തിയത്.
. പ്രതിരോധം, വ്യാപാരം, ആണവ സഹകരണം, വിദ്യാഭ്യാസം എന്നി മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് സൂചന.
കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രൂഡോയും കുടുംബവും ഇന്ത്യ സന്ദര്‍ശനം ആസ്വദിച്ചു എന്നു വിശ്വസിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. ട്രൂഡോയുടെ മക്കളായ സേവിയര്‍, എല്ല ഗ്രേസ്, ഹദ്രിന്‍ എന്നിവരെ കാണാന്‍ ആകാംക്ഷയുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍
Discussion about this post