കോഴിക്കോട്: ഭീകര സംഘടനാ ബന്ധമെന്ന് ചൂണ്ടിക്കാട്ടി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം രാജ്യവ്യാപക നിരോധനത്തിനു മുന്‍പുള്ള പരീക്ഷണമാണെന്ന് സൂചന. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഉടന്‍ നിരോധനം വരുമെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തന്നെ വിലയിരുത്തുന്നത്.
ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നിരോധനത്തിനെതിരെ നിയമപരമായി പോരാടുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ശീയ പ്രസിഡന്റ് ഇ. അബൂബക്കര്‍ ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു. സംഘടന നിരോധിച്ചുകൊണ്ട് ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ഉത്തരവ് വന്നിട്ടില്ലെന്നും ഉത്തരവ് വന്നാല്‍ നിയമപരമായ എല്ലാ മാര്‍ഗങ്ങളും ആരായുമെന്നും ഇ അബൂബക്കര്‍ പറഞ്ഞു.കേരളത്തിലെ ചില മുന്‍കാല പോപ്പുലര്‍ ഫ്രണ്ട പ്രവര്‍ത്തകര്‍ക്ക് ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധം ഉണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് ജാര്‍ഖണ്ഡ് സംഘടനയെ നിരോധിച്ചതെന്നും നേതാക്കള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഝാര്‍ഖണ്ട് സര്‍ക്കാരിന്റെ ആശങ്കയുടെ കാരണം വ്യക്തമാകുന്നില്ലെന്നും നേതാക്കള്‍ പറയുന്നു .
കഴിഞ്ഞ മാസം സംസ്ഥാന പൊലീസിന്റെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം കേരള ഡിജിപി ഉന്നയിച്ചുവെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഡിജിപി ലോക്നാഥ് ബെഹെറ ഇത് നിഷേധിച്ച് രംഗത്തെത്തി.
സംഘടനയെ നിരോധിച്ച സുരക്ഷാ ഏജന്‍സികള്‍ ഉന്നയിച്ച കേസുകള്‍ നിയമ പരിശോധനയ്ക്ക് വിധേയമാക്കാന്‍ മതിയായതല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്നു. എന്നാല്‍ മിക്ക സസ്ഥാനങ്ങളും സംഘടനയെ നിരോധിച്ചാല്‍ അത് രാജ്യവ്യാപകമായ നിരോധനത്തിന് തന്നെ വഴിവെച്ചേക്കുമെന്ന പേടി അവര്‍ക്കുണ്ട്.
Discussion about this post