പിഎന്‍ബി തട്ടിപ്പുകേസിലെ പ്രതി തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 523 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. കള്ളപ്പണം തടയുന്നതിനുള്ള നിയമപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ്, നീരവിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്തത്. 81.16 കോടി രൂപ വില വരുന്ന ആഡംബര ഫഌറ്റും , 15.45 കോടിയുടെ മുംബൈ വോറോലി മേഖലയിലെ ഫഌറ്റും ഇ.ഡി ജപ്തി ചെയ്ത വസ്തുവകകളില്‍ ഉള്‍പ്പെടുന്നു.
ആകെ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 21 കെട്ടിടങ്ങള്‍,ആറ് വീടുകള്‍, 10 ഓഫീസ് കെട്ടിടങ്ങള്‍, പൂനെയിലെ ഫഌറ്റ്, സോളാര്‍ പവര്‍ പ്ലാന്റ്, അലിബാഗിലെ ഫാം ഹൗസ്, 135 ഏക്കര്‍ ഭൂമി എന്നിവയെല്ലാം പിടിച്ചെടുത്തിട്ടുണ്ട്.
അതേ സമയം, നീരവ് മോദി ഭാര്യ അമി, മോദിയുടെ അമ്മാവന് മെഹുല്‍ ചോക്സി എന്നിവരോട്, ഫെബ്രുവരി 26ന് ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിട്ടുണ്ട്.
Discussion about this post