തീവ്രവാദ ഗ്രൂപ്പില്‍ ചേരാനായി വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതായി യുവാവിന്റെ പരാതി. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മനോജ് കുമാര്‍ ഗുപ്ത (20) എന്ന യുവാവിനാണ് ലഷ്‌കര്‍ ഇ തൊയ്ബ എന്ന സംഘടയിലേക്ക് ചേരാനായി സന്ദേശം ലഭിച്ചത്. എം.ഐ.എം എന്ന മറ്റൊരു ഗ്രൂപ്പിന്റെയും സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ മുഴുവന്‍ പേരെന്തെന്ന് വ്യക്തമല്ലെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. യുപി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അസിം അരുണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
15വയസ്സുകാരനായ ഒമ്പതാം ക്ലാുകാരനാണ് സന്ദേശം അയച്ചതെന്നു പോലിസ് കണ്ടെത്തിയിട്ടുണ്ട്.
‘അതേ പ്രായത്തിലുള്ള രാജസ്ഥാന്‍ സ്വദേശിയായ മറ്റൊരു ആണ്‍കുട്ടിയുടെ ബന്ധത്തില്‍ നിന്നാണ് ഇയാള്‍ക്ക് സന്ദേശം ലഭിച്ചതെന്നും പോലിസ് കണ്ടെത്തി. സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് തീവ്രവാദ വിരുദ്ധ സംഘം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ം ഇതിനായി എടിഎസ് സംഘം രാജസ്ഥാന്‍ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരാതിയില്‍ എഫ്എആൈര്‍ രജിസറ്റര്‍ ചെയ്തതായും പോലിസ് വ്യക്തമാക്കി.
കഴിഞ്ഞമാസം ലക്‌നൗവിലെ ഗാസിപ്പൂര്‍ സ്വദേശിയെ എടിഎസ് സംഘം അറസ്റ്റു ചെയ്തിരുന്നു . നിരവധി സന്ദേശങ്ങള്‍ അയച്ച് യുവാക്കളെ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ആകര്‍ഷിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഗാസിപ്പൂര്‍ സ്വദേശിയായ ഷെയ്ഖ് അലി അക്ബര്‍ (22) എന്ന എ.ടി.എസ് സംഘം അറസ്റ്റു ചെയ്തത്.
‘എടിഎസിന്റെ അന്വേഷണത്തില്‍ അക്ബര്‍ ഇത്തരത്തിലുള്ള ഒമ്പത് ഗ്രൂപ്പുകളില്‍ അംഗമായിരുന്നു എന്നാണ് കണ്ടെത്തല്‍. ഹിസ്ബുള്‍ ഹമാരി ഷാന്‍, ഫ്രീഡം ഫൈറ്റേഴ്‌സ്, ഹിജുബ് മീഡിയ, ജ്മത്എക്ലെയിമുകള്‍ കാശ്മീര്‍, കശ്മീര്‍ കി അസാദി എന്നീ ഗ്രൂപ്പുകളില്‍ ഇയാള്‍ അംഗമാണ്. കഴിഞ്ഞ നവംബറില്‍ അക്ബര്‍ ഈ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഐജി പറഞ്ഞു.
Discussion about this post