കശ്മീരില്‍ പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീരാക്കി ചോദ്യപേപ്പര്‍. ജമ്മുകാശ്മീ സര്‍വ്വീസ് സെലക്ഷന്‍ റിക്രൂട്ട്മെന്്റ ബോര്‍ഡ് (ജെകെഎസ്എസ്ആര്‍ബി) നടത്തിയ പരീക്ഷയിലാണ് വിവാദം.
ഈ സംഭവത്തെ തുടര്‍ന്ന് ചോദ്യപേപ്പര്‍ തയ്യാറാക്കിയ ആളെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പെടുത്തി
‘ജമ്മു കാശ്മീരിന് വടക്കും കിഴക്കും, ചൈനയുമായി രാജ്യാന്തര അതിര്‍ത്തിയും പാക് നിയന്ത്രിത ആസാദ് കാശ്മീര്‍, ഗില്‍ജിത്ത്- ബാള്‍ട്ടിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് നിയന്ത്രണ രേഖ വഴിയും ‘ എന്നിങ്ങനെയാണ് ചോദ്യം തയ്യാറാക്കിയിരിക്കുന്നത. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്ന് ജെകെഎസ്എസ്ആര്‍ബി ചെയര്‍മാന്‍ സിമ്രാന്‍ സിംഗ് പറഞ്ഞു.
ചോദ്യം തയ്യാറാക്കിയ ഉദ്യോഗസ്ഥനോട് സംഭവത്തില്‍ വിശദീകരണം ചോദിക്കുമെന്ന് സിമ്രാന്‍ സിംഗ് പറഞ്ഞു.
Discussion about this post