തിരുവനന്തപുരം: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിന്റെ മരണത്തിനിടയാക്കിയതിലെ സംസ്ഥാന സര്‍ക്കാരിനുളള കുറ്റകരമായ പങ്കില്‍ പ്രതിഷേധിച്ച് ആരംഭിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ 24 മണിക്കൂര്‍ ഉപവാസം ഇന്ന് അവസാനിപ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഉപവാസം അവസാനിപ്പിക്കുന്നത്.
മധുവിന്റെ വീട്ടില്‍ പോകാനോ മോര്‍ച്ചറിയില്‍ പോയി മൃതദേഹം കാണാനോ മുഖ്യമന്ത്രി കൂട്ടാക്കിയില്ലെന്ന് കുമ്മനം രാജശേഖരന് ആരോപിച്ചിരുന്നു. ആദിവാസി ക്ഷേമത്തിനു നല്കുന്ന പണം മുഴുവന്‍ കൊള്ളയടിക്കുന്നു. ആ പണം തട്ടിയെടുക്കുന്ന തമ്പ്രാക്കന്മാരുടെ ഗുരുവാണ് പിണറായി വിജയനെന്നും കുമ്മനം പറഞ്ഞ
അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ആദിവാസികളെ നക്സലൈറ്റുകളെന്നും തീവ്രവാദികളെന്നും മുദ്രകുത്തരുതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സി.കെ. ജാനു പറഞ്ഞു. അട്ടപ്പാടിയുടെ വികസനത്തിനു വേണ്ടി കോടിക്കണക്കിന് രൂപയാണ് വിനിയോഗിക്കുന്നത്. ആദിവാസികള്‍ പട്ടിണിയിലും. ഇവരുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുന്ന തുക വനവാസികള്‍ക്ക് നേരിട്ട് കൊടുത്തിരുന്നുവെങ്കില്‍ അവര്‍ കോടീശ്വരന്മാരാകുമെന്ന് ജാനു പറഞ്ഞു.
Discussion about this post