യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വനിതയെ സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചുവെന്നാരോപിച്ച് എഴുപുന്ന പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്നലെ നടന്ന ഉപതെരെഞ്ഞടുപ്പിന്റെ വിജയ ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു മര്‍ദനമേറ്റിരുന്നു. വീട്ടില്‍ കയറി സ്ഥാനാര്‍ത്ഥിയായ ഹൈമവതിയെ കല്ലു കൊണ്ട് സിപിഎം പ്രവര്‍ത്തകര്‍ തലയ്ക്കിടിച്ചുവെന്നാണ് ആരോപണം. പരിക്കേറ്റ ഹൈമവതി ഇപ്പോള്‍ ആലപ്പുഴ മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വിജയ ആഘോഷം സ്ഥാനാര്‍ത്ഥിയുടെ വീടിനു മുമ്പിലൂടെ കടന്നു പോകുമ്പോളുണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങളുടെ കാരണം. സ്ഥാനാര്‍ത്ഥിക്കു പുറമെ അമ്മ നാരായണിക്കും പരിക്കേറ്റു. സിപിഐഎം പ്രവര്‍ത്തകരായ സൂരജ്, സിപിഐഎം മഹിളാ അസോസിയേഷന് അംഗം ബിന്ദു, പഞ്ചായത്ത് മെമ്പര്‍ ജയപ്രകാശ്, ശശി, ദര്‍ശന എന്നിവരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ആക്രമണത്തിനു പിന്നില്‍ സിപിഐഎമ്മാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എഴുപുന്നയില്‍ ഹര്‍ത്താല്‍ സമാധാനപരമായി പുരോഗമിക്കുകയാണ്.
Discussion about this post