നിറങ്ങളുടെ ഉത്സവമായ ഹോളിയില്‍ ചുവന്ന നിറത്തിനായിരുന്നു സംസ്ഥാനത്ത് ഇതുവരെ പ്രിയം. ഹോളിയില്‍ ചുവപ്പണിയാറുള്ള ത്രിപുര ഇത്തവണ നിറം മാറ്റി പിടിച്ചിരിക്കുകയാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാളെ ഫലം പറയാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ആവേശം നിലനില്‍ക്കെ ഹോളി വിപണിയില്‍ കാവിനിറത്തിന് ആവശ്യക്കാര്‍ ഏറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചുവന്ന നിറത്തിന് കിലോഗ്രാമിന് 35 രൂപ മുതല്‍ 60 രൂപ വരെയാണ് വിലയെങ്കില്‍ കാവിയ്ക്ക് 50 മുതല്‍ 120 രൂപ വരെയാണ് വില ഈടാക്കുന്നത്.
ത്രിപുരയുടെ മനസ്സാണ് ഹോളി വിപണിയിലും ആഘോഷത്തിലും പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍. 25 വര്‍ഷം തുടര്‍ച്ചയായി ത്രിപുര ഭരിക്കുന്ന മണിക് സര്‍ക്കാരിന് വന്‍ വെല്ലുവിളിയാണ് ഇത്തവണ ബിജെപി സൃഷ്ടിച്ചത്. എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും ത്രിപുരയില്‍ ഇത്തവണ ബിജെപി ജയിക്കുമെന്നായിരുന്നു പ്രവചിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഗോത്രവിഭാഗ പാര്‍ട്ടിയായ ഐപിഎഫ്ടിയുമായി ബിജെപിക്ക് സഖ്യത്തിലേര്‍പ്പെടാന്‍ കഴിഞ്ഞതും നേട്ടമായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലത്തിന തൊട്ടുമുമ്പായി വന്ന ഹോളി ഉത്സവത്തെ ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളുടെ കരുത്തു തെളിയിക്കാനുള്ള വേദിയായാണ് കണക്കാക്കുന്നത്. ഇരുവരും തങ്ങള്‍ ജയിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതേസമയം വിപണിയില്‍ ചുവന്ന നിറത്തേക്കാള്‍ ഇരട്ടി ചെലവേറിയതാണ് കാവി നിറമെന്ന നിലയിലുളള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Discussion about this post