പിറവം: പട്ടികജാതി വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഫേസ്ബുക്കിലെ വിവാദ പോസററിനെക്കുറിച്ച് പ്രതികരിച്ചതിന് പെണ്‍കുട്ടിയ വിട്ടില്‍ കയറി സിപിഎം സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.
കരൂര്‍ കാവില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തിയാണ് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി പെടുത്തിയത് ഈ കാരണത്താല്‍ വിദ്യാര്‍ത്ഥിനിക്ക് പരീക്ഷയ്ക്ക് പോകാനായില്ല. ഇത് വിവാദമായതോടെ, വിദ്യാര്‍ത്ഥിനി നല്കിയ പരാതിയില്‍ പിറവം പോലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.
പ്രാദേശിക സിപിഎം നേതാക്കളായ ബിജു, അനന്ദു പി., ഇന്ദു, ടി.എ. ജിത്തു എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന ഒരാള്ക്കുമെതിരേയുമാണ് കേസ്.
ഒരു സംഘം സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടില്‍ കയറി വിദ്യാര്‍ത്ഥിയുടെ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.
സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഇന്നലെ രാവിലെ പോലീസ വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
Discussion about this post