ഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ തട്ടിപ്പുകേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ ചോദ്യംചെയ്യാന്‍ സിബിഐ ഒരുങ്ങുന്നുവെന്ന് വെളിപ്പെടുത്തല്‍. സിബിഐ ആസ്ഥാനത്ത് ചോദ്യംചെയ്യലിനായി ഹാജരാകുന്നത് ചിദംബരത്തിനു നോട്ടീസ് നല്‍കുമെന്ന് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന സിബിഐ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് വെളിപ്പെടുത്തി.
ഐഎന്‍എക്‌സ് മീഡിയയിലേക്കു മൗറീഷ്യസില്‍നിന്ന് 305 കോടിയുടെ വിദേശനിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ മറികടന്നാന്നെന്ന കേസിലാണ് കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ ചിദംബരം നേരിട്ട് ഇടപെട്ടുവെന്ന് ഐഎന്‍എക്‌സ് ഉടമ ഇന്ദ്രാണി മുഖര്‍ജി മൊഴി നല്‍കിയിരുന്നു. ചിദംബരത്തെ താന്‍ നേരിട്ടു കണ്ടിരുന്നുവെന്നാണ് മൊഴി. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് ഇടപാടും ചട്ടങ്ങളിലെ ഇളവുകളും നേടിയെടുത്തത്. കാര്‍ത്തി ഐഎന്‍എക്‌സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസായി പത്തുലക്ഷം രൂപ വാങ്ങിയതായും സിബിഐ കണ്ടെത്തി.
കേസില്‍ അറസ്റ്റിലായ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ അഞ്ചു ദിവസത്തേക്കു കൂടി സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ മാസം ആറു വരെയാണ് ഡല്‍ഹി പട്യാല കോടതി കസ്റ്റഡി അനുവദിച്ചത്.
Discussion about this post