അഗര്‍ത്തല: ത്രിപുരയിലെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് ബി.ജെ.പി നേതാവ് രാം മാധവ്. ഈ വിജയം ത്രിപുര സുന്ദരി മാതയുടേയും ജനങ്ങളുടേയും അനുഗ്രഹമാണെന്നുമായിരുന്നു രാം മാധവിന്റെ പ്രസ്താവന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും രാം മാധവ് പറഞ്ഞു. അഗര്‍ത്തലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വര്‍ഷത്തെ തുടര്‍ച്ചയായുള്ള സി.പി.ഐ.എം ഭരണത്തിന് തിരശ്ശീലയിട്ടു കൊണ്ടാണ് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേക്ക് അടുക്കുന്നത്.
Discussion about this post