സെക്രട്ടറി സ്ഥാനത്തേക്ക് കാനം രാജേന്ദ്രനെതിരെ താന്‍ മത്സരിക്കില്ലെന്ന് സി.ദിവാകരന്. ഇസ്മയില്‍ പക്ഷത്തിന്റെ ആവശ്യം നിരാകരിച്ച് കൊണ്ടായിരുന്നു ഈ തീരുമാനം. ത്രിപുരയിലടക്കം പാര്‍ട്ടി വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടിയുടെ ഐക്യമാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിവാകരന് മത്സരത്തില്‍നിന്നു പിന്മാറിയത്.
പാര്‍ട്ടിയില്‍ കാനം വെട്ടിനിരത്തല്‍ നീക്കവുമായി മുന്നോട്ടുപോകുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് മത്സരത്തിനായി ഇസ്മയില്‍ പക്ഷം ദിവാകരനെ സമീപിച്ചത്. സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചാല്‍ വിജയിക്കാന്‍ സാധ്യത ഇല്ലെങ്കിലും പതിഷേധം എന്ന നിലയ്ക്കായിരുന്നു ഇസ്മയില്‍ പക്ഷത്തിന്റെ നീക്കം.
ഇതിനിടെ കാനത്തിന്റെ വിശ്വസ്തനായ വാഴൂര്‍ സോമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. ഇസ്മയില്‍ പക്ഷത്തെ എം.പി. അച്യുതനേയും ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post