അഗര്‍ത്തല:ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന കാര്യം വ്യക്തമാവുന്നതിന് ബൂത്ത് തലത്തില്‍ പരിശോധന നടത്തുമെന്ന് മണിക് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് നാല് തവണ മുഖ്യമന്ത്രിയായ നേതാവ് കൂടിയാണ് മണിക്ക് സര്‍ക്കാര്‍.
എന്‍.ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാല്‍ നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചാണ് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയിരിക്കുന്നത്
മണിക് സര്‍ക്കാര്‍ ഞായറാഴ്ച തന്റ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ത്രിപുരയില്‍ ഇനി ബി ജെ.പി യുടെ യുവ നേതാവും സംസ്ഥാന അധ്യക്ഷനുമായ ബിപ്ലവ് ദേവ് മുഖ്യമന്ത്രിയാവാനാണ് സാധ്യത
Discussion about this post