ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള ദോക്ലാം പ്രവിശ്യയില്‍ ഹെലിപ്പാഡികളും സെന്ട്രിപോസ്റ്റുകളും ട്രെഞ്ചുകളും നിര്‍മ്മിച്ച് ചൈന. ലോക്സഭയില്‍ കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തങ്ങളുടെ സേനയെ ദോക്ലാമില്‍ വിന്യസിച്ചിട്ടുണ്ട്. വരുന്ന ശീതകാലത്തേക്ക് സേനക്ക് വേണ്ടിയുള്ള സൗകര്യങ്ങളാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ഒരുക്കുന്നത്. സംഭവത്തെപ്പറ്റ നയതന്ത്രപരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും നിര്‍മ്മലാ സീതാരാമന് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള സംഭവ വികാസങ്ങള്‍ ആശങ്കാജനകമാണെന്ന് കഴിഞ്ഞയാഴ്ച പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംരെ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ ശ്രദ്ധ പാകിസ്ഥാനില്‍ നിന്നും ചൈനയിലേക്ക് മാറ്റേണ്ടിയിരിക്കുന്നുവെന്ന് ജനുവരിയില്‍ ഇന്ത്യയുടെ സൈന്യത്തലവന്‍ ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post