കമ്യൂണിസ്റ്റുകാരെ ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കുക എന്ന ദൗത്യമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തിരിക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് രാം മാധവിന്റെ പരാമര്‍ശം. ആഗോളതലത്തില്‍ റൊണാള്‍ഡ് റീഗണും മാര്‍ഗരറ്റ് താച്ചറിനുമാണ് കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കിയതിന്റെ ക്രെഡിറ്റ് . ഇന്ത്യയില്‍ ആഇത്് സ്വന്തമാക്കുക മോദിയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ത്രിപുരയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് രാം മാധവിന്റെ പ്രസ്താവന.
ലോകത്ത് കമ്യൂണിസ്റ്റുകാരുടെ എണ്ണം ചുരുങ്ങിവരണം’. ഇത്തരമൊരു സന്ദേശമാണ് ഇടതുമുന്നണിയെ പരാജയപ്പെടുത്തിയശേഷം തനിക്ക് ഒരു വിദേശ നയതന്ത്രജ്ഞനില്‍നിന്ന് ലഭിച്ച സന്ദേശമെന്നും രാം മാധവ് ലേഖനത്തില്‍ പറയുന്നു.
ത്രിപുരയില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം രാജകീയമായ പോരാട്ടമായിരുന്നു. ആറു തവണ തുടര്‍ച്ചയായി കമ്യൂണിസ്റ്റുകാര്‍ ഭരിച്ചതോടെ ഭരണതലത്തിലും ക്രമസമാധാന പാലന സംവിധാനത്തിലും എല്ലാം ചുവപ്പുമയമായിരുന്നു. രണ്ടു പതിറ്റാണ്ടു കാലം ചോദ്യം ചെയ്യപ്പെടാതെ ഭരിക്കാന്‍ അവര്‍ക്കു സാഹചര്യമൊരുക്കിയത് ഇതുമൂലമാണ്. പുറംലോകത്തെ സംബന്ധിച്ച് മണിക് സര്‍ക്കാരിന്റെ ദരിദ്ര പരിവേഷവും അഴിമതിവിരുദ്ധ പ്രതിച്ഛായയും ആയിരുന്നു ത്രിപുര. അതൊരു പ്രച്ഛന്നവേഷമായിരുന്നുവെന്നും റാ മാധവ് പറഞ്ഞു.
Discussion about this post