പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിട്ടും സിപിഎമ്മിനോട് സൗഹൃദം വേണമെന്ന നിലപാടുമായി മുന്നോട്ടു പോകുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരന്‍. ഷുഹൈബ് വധക്കേസിലെ പാര്‍ട്ടി നിലപാടിനെതിരെ കെപിസിസി യോഗത്തിലാണ് സുധാകരന്‍ ആഞ്ഞടിച്ചത്. നിരാഹാര സമരം അവസാനിപ്പിച്ച്ത തെറ്റായി പോയെന്ന് സുധാകരന്‍ പറഞ്ഞു.സിപിഎം അക്രമത്തെ അതേ രീതിയില്‍ എതിര്‍ത്തില്ലെങ്കില്‍ യുവാക്കള്‍ പാര്‍ട്ടി വിട്ടു പോകും. അങ്ങനെ എങ്കില്‍ ത്രിപുരയുടെ അവസ്ഥയാകും കേരളത്തിലെന്നും സുധാകരന്‍ പറഞ്ഞു.
ചെറുപ്പക്കാര്‍ക്ക് സംരക്ഷണം കിട്ടുന്നില്ലെന്ന ആരോപണം ഇപ്പോള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. അതു കൊണ്ടാണ് ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ മടിക്കുന്നത്. അക്രമങ്ങളെ ചെറുക്കാനുള്ള നടപടികള്‍ വേണം.
പാര്‍ട്ടി ഗാന്ധിയന്‍ സമരരീതി മാറ്റണം. പാര്‍ട്ടിക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കാനാകില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. സുധാകരന്റെ നിരാഹാരം പാര്‍ട്ടി ഇടപെട്ട് നിര്‍ത്തുകയായിരുന്നു. ആവശ്യം അംഗീകരിക്കപ്പെടാതെ നിരാഹാരം നിര്‍ത്തിയതിനെതിരെ വിമര്‍ശനവും ശക്തമായിരുന്നു.സമരം മുന്നോട്ടു പോകണമായിരുന്നു.ഷുഹൈബ് വധത്തില്‍ സിപിഎമ്മിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകണമെന്ന താല്‍പര്യമാണ് സാധാരണ പ്രവര്‍ത്തകര്‍ക്കുള്ളത്. അത് മനസ്സിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി വന്ന പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ക്ക് വയ്യെന്നും സുധാകരന്‍ തുറന്നടിച്ചു.
ഷുഹൈബ് വധക്കേസില്‍ തുടക്കത്തിലെ സിപിഎം വിരുദ്ധവികാരം തുടര്‍ന്ന് കൊണ്ടു പോകാന്‍ കഴിയാത്തത് നേതൃത്വത്തിന്റെ അഴകൊഴമ്പന്‍ നിലപാടായിരുന്നു. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വികാരങ്ങള്‍ക്കിടയിലും പല നേതാക്കളും സംസാരിച്ചത് ദേശീയ തലത്തില്‍ സിപിഎമ്മുമായി സഖ്യം വേണമെന്നാണ്. കൊലയാളി പാര്‍ട്ടി എന്ന രീതിയില്‍ കണ്ണൂരില്‍ സുധാകരന്റെ നേതൃത്വത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിക്കുമ്പോള്‍ പല ദേശീയ നേതാക്കളും സിപിഎം സഖ്യത്തെ കുറിച്ച് വാചാലരായത് സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് ഉള്‍കൊള്ളാനായില്ല.
സിപിഎം അക്രമത്തെ പ്രതിരോധിക്കാന്‍ ബിജെപിയ്ക്ക് മാത്രമേ കഴിയുള്ളു എന്ന് ആ പാര്‍ട്ടിയുടെ നേതാക്കള്‍ പറഞ്ഞിരുന്നു. സിപിഎമ്മിനെ എതിര്‍ക്കണമെങ്കില്‍ ബിജെപിയിലേക്ക് വരു എന്നാണ് ബിജെപി നേതാക്കളുടെ പ്രസ്താവന. ഇത് ശരിവെക്കുന്ന തരത്തിലേക്കാണ് യുഡിഎഫ് നേതാക്കളുടെ പെരുമാറ്റമെന്ന ആക്ഷേപം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. സിപിഎം സഖ്യത്തെ കുറിച്ചില്ല സിപിഎം പ്രതിരോധത്തെ കുറിച്ചാണ് സംസാരിക്കേണ്ടത് എന്നാണ് യുവ കോണ്‍ഗ്രസ് നേതാക്കളുടെയും സുധാകരനെ പിന്തുണക്കുന്നവരുടെയും നിലപാട്. ഇതിനൊപ്പമാണ് സാധാരണ പ്രവര്‍ത്തകരെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഎമ്മിനൊപ്പം ചേരുന്നുവെന്ന നിലപാടെടുത്ത് ഇനിയും അപഹാസ്യരാകാതെ ചെറുത്തു നില്‍ക്കണം എന്ന തന്റെ നിലപാടിന് പിന്തുണ ലഭിക്കാത്തതില്‍ സുധാകരന്‍ ശക്തമായ എതിര്‍പ്പിലാണ്.
Discussion about this post