കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി എ.കെ.ബാലന് പറഞ്ഞിട്ടില്ലെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും അത്തരം ഉറപ്പുകളൊന്നും എ.കെ ബാലന് നല്‍കിയിരുന്നില്ല എന്നും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പറഞ്ഞിരുന്നു. സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞതിന് വിപരീതമായി സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിലപാടു മാറ്റിയെന്ന വിമര്‍ശനം മുഖ്യമന്ത്രി നിഷേധിക്കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് കള്ളമെന്ന് വ്യക്തമാക്കുകയാണ് ഇത് സംബന്ധിച്ച സര്‍വ്വ കക്ഷിയോഗത്തിലെ മിനുറ്റസ് രേഖകള്‍.
പൊലീസ് അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ എഴുതിത്തന്നാല്‍ സിബിഐ ഉള്‍പ്പടെ ഏത് ഏജന്‍സിയെയും അന്വേഷണം ഏല്‍പ്പിക്കാന്‍ തയാറാണെന്നു ഫെബ്രുവരി 21 നു കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷിയോഗത്തിനു ശേഷം എ.കെ.ബാലന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.എന്നാല്‍ സിബിഐ എന്ന വാക്ക് ഇല്ലെങ്കിലും ‘ഏതു തരത്തിലുള്ള അന്വേഷണവും’ നടത്താമെന്നു മന്ത്രി പറഞ്ഞതായി യോഗത്തിന്റെ ഔദ്യോഗിക മിനുട്സിലും ഉണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കള്‍ അന്നുതന്നെ മുഖ്യമന്ത്രിക്കു കത്തെഴുതി അത് പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയെ ഏല്‍പ്പിച്ചിരുന്നു. ചെന്നിത്തല കവറിങ് ലെറ്റര്‍ സഹിതം പിറ്റേന്നു മുഖ്യമന്ത്രിക്ക് അയച്ചു.
മന്ത്രി ബാലന്റെ പ്രസ്താവന സംബന്ധിച്ചു മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നു രേഖകള്‍ വ്യക്തമാക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
Discussion about this post