താനൊരു ഹിന്ദുവാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും തനിക്ക് ഈദ് ആഘോഷിക്കേണ്ട കാര്യമില്ല എന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചൊവ്വാഴ്ച നിയമസഭയില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് ശേഷം മറുപടി പറയുകയായിരുന്നു യോഗി. താന്‍ വീടിനുള്ളില്‍ പൂണൂലണിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തൊപ്പി വെക്കുന്നയാളല്ല എന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എന്റെ സര്‍ക്കാര്‍ സമാധാനപൂര്‍വമായി ഈദ് ആഘോഷിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും ആദിത്യ നാഥ് പറഞ്ഞു.
ഇത്തവണ ഈദും ഹോളിയും ഒരേദിവസമായിരുന്നു വന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യോഗി ഈദ് എവിടെ ആഘോഷിക്കുമെന്ന് ഒരു മാധ്യമപ്രവര്ത്തകന് ചോദിച്ചിരുന്നു. അതിന് മറുപടി എന്ന രീതിയിലാണ് യോഗി ഈ പ്രസ്ഥാവന നടത്തിയത്.
തന്റെ സംസ്ഥാനത്ത് ഒരു രീതിയിലുള്ള വര്‍ഗ്ഗീയ അക്രമണങ്ങളും നടക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.എസ്.പിയും എസ്.പിയും തമ്മിലുള്ള സഖ്യ രൂപീകരണത്തെയും അദ്ദേഹം വിമര്‍ശിച്ചു. രണ്ടു പാര്‍ട്ടികളും ഒന്നായി ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post