കര്‍ണാടകയില്‍ ലോകായുക്ത ജസ്റ്റിസ് പി.വിശ്വനാഥ ഷെട്ടിക്ക് തന്റെ കാര്യാലയത്തില്‍ വെച്ച് കുത്തേറ്റു. പോലീസ് അക്രമിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തേജസ്സ് ശര്‍മ്മ എന്നയാളാണ് അക്രമിച്ചത്.
രണ്ട് മുതല്‍ മൂന്ന് തവണ വരെ തേജസ്സ് ഷെട്ടിയെ കുത്തിയിരുന്നു. ഷെട്ടിയെ മല്ലയ്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമി കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു സര്‍ക്കാരുദ്യോഗസ്ഥനെതിരെ ഒരു പരാതി കൊടുത്തിരുന്നു. പിന്നീട് ആ കേസ് അവസാനിപ്പിച്ചു എന്ന വിവരമാണ് തേജസ്സിന് ലഭിക്കാന്‍ പറ്റിയത്.
Discussion about this post