ഹൈദരാബാദ്: ഹൈദരാബാദില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് നാലു മുസ്ലിം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍. ബാലാപുര്‍ പോലീസ് ആണ് ഒരു യുവതിയടക്കം നാലു പേരെ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് വ്യാജ ആധാര്‍, തെരഞ്ഞെടുപ്പ് കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും പിടിച്ചെടുത്തു. പിടിയിലായവര്‍ ഇരുപത്തഞ്ചു വയസിനു താഴെ പ്രായമുള്ളവരാണ്.
ഉത്തര്‍പ്രദേശിലെ അലിഗഡില്‍നിന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പാണ് ഇവര്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയതെന്നാണു സൂചന.ഇവര്‍ക്കു വ്യാജരേഖകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കിയവര്‍ക്കായി അന്വേഷണം തുടരുകയാണ്.
അറസ്റ്റിലായ റോഹിംഗ്യന്‍ അഭയാര്‍ഥികളെ റിമാന്‍ഡ് ചെയ്തു.
Discussion about this post