ഡല്‍ഹി: ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി യുപിയില്‍ നിന്ന് രാജ്യസഭയിലെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച തന്നെ നാമനിര്‍ദേശപത്രിക നല്‍കുമെന്നാണ് സൂചന. ബിഡിജെഎസിനൊപ്പം കേരളത്തിലെ മറ്റു ഘടകകക്ഷികള്‍ക്കും പരിഗണന നല്‍കുമെന്ന് ബിജെപി കേന്ദ്രനേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് കോര്‍പ്പറേഷനുകളില്‍ പദവികള്‍ നല്‍കുക.
മറൈന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറിയായ രാജന്‍ കണ്ണാട്ടിനു നല്‍കുമെന്നും പിഎസ്പിയുടെ അധ്യക്ഷന്‍ കെ.കെ. പൊന്നപ്പന് ഫിഷറിസ് കോര്‍പ്പറേഷനും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനു നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിഡിജെഎസില്‍നിന്ന് 14 പേര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡുകളില്‍ പങ്കാളിത്തം നല്‍കും.
അതേസമയം, യുപിയില്‍ നിന്നു തനിക്കു രാജ്യസഭാ സീറ്റ് നല്‍കിയതായുള്ള വാര്‍ത്തകളെക്കുറിച്ച് അറിവില്ലെന്നു തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. ഇത്തരം വാര്‍ത്തകളെ കുറിച്ച് അറിയില്ലെന്നാണ് ബിഡിജെഎസ് നേതാക്കളും പറയുന്നത്.
Discussion about this post