ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ സിപിഎം വര്‍ഗീയ വികാരം ഇളക്കി വിടുകയാണെന്ന് ബിജെപി നേതാവ് പി. എസ്. ശ്രീധരന്‍പിള്ള. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങളുടെ സ്വാധീനമുള്ള നാഗാലാന്‍ഡിലും മേഘാലയിലും ജനങ്ങള്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്. നരേന്ദ്ര മോദി ഭരണമാണ് ന്യൂനപക്ഷങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് സിപിഎം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയപ്പാട് സൃഷ്ടിക്കുന്നത്. എന്നാല്‍, ഇത് ചെങ്ങന്നൂരില്‍ വിലപോകില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
സമൂഹത്തില്‍ ക്രിയാത്മക ചിന്ത ഉണ്ടാക്കാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കേണ്ടത്. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇരുമുന്നണികളും തയ്യാറാകണം. സിപിഎം അനുഭാവികളായ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ നവമാധ്യമങ്ങളില്‍ കൂടി വര്‍ഗീയ വികാരം ഇളക്കി വിടുകയാണ്. ത്രിപുരയിലെ തോല്‍വി അംഗീകരിക്കാന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാലാണ് ഇത്തരത്തില്‍ വ്യാജ പ്രചരണം അഴിച്ചു വിടുന്നത്. സിപിഎം കണ്ണൂര്‍ പാര്‍ട്ടിയായി അധപതിക്കരുതെന്നാണ് ആഗ്രഹമെന്നും പാര്‍ട്ടിയെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ സഖാക്കളും ഇതു തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. അതിന് ഒരു ഷോക്ക് ട്രീറ്റ്‌മൈന്റ് അത്യാവശ്യമാണ്. ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പില്‍ അത് സംഭവിക്കും. വ്യക്തികള്‍ തമ്മിലല്ല ആശയങ്ങള്‍ തമ്മിലാണ് ചെങ്ങന്നൂരില്‍ ഏറ്റുമുട്ടുന്നതെന്നും ശ്രീധന്‍പിള്ള പറഞ്ഞു.ചെങ്ങന്നൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post